Tuesday, November 29, 2011


ഞാന്‍ അഥവാ ഞങ്ങള്‍

ഞാന്‍ ഇരുപതുകളില്‍ ജീവിക്കുന്ന ഒരു യുവാവ് എന്നെ എന്തുപേരുവേണമെങ്കിലും വിളിക്കാം കാരണം പുറമേ ഞങ്ങള്‍ക്ക് ജാതിയില്ല കുടാതെ ഫേസ്ബുക്ക് എന്നാ വിശ്വമാനവികതയുടെ പങ്കാളികളാണ് ഞങ്ങള്‍. ഇന്നത്തെ യാധസ്ഥികാരായ ഇന്നലത്തെ വിപ്ലവകാരികള്‍ ഞങ്ങളെ കുറ്റം പറയുന്നു, മാറിയ കാലഘട്ടത്തെ പുശ്ചിക്കുന്നു. ഞങ്ങള്‍ക്ക് അവരോടു യാതൊരുവിധത്തിലുള്ള വിരോധവുമില്ല. സഹതാപം മാത്രമാണുള്ളത് post emergency period അതിനു ശേഷമുള്ള globalization എന്നിവയെല്ലാം ചേര്‍ന്ന് അവരുടെ ചിന്താഗതിയെ തകിടം മറിച്ചിരിക്കുന്നു.

എന്നാല്‍ ഞങ്ങളെ ഈ അവസ്ഥയിലെത്തിച്ചതില്‍ നിങ്ങള്‍ക്കുള്ള പങ്ക്‌ നിഷേധിക്കാനാകില്ല. മലയാളം പഠിക്കരുതുമക്കളെ ഭാവി തുലഞ്ഞു പോകുമെന്ന് പറഞ്ഞു ഞങ്ങളെ സായിപ്പാക്കുവാന്‍ നോക്കി. എന്നിട്ടിപ്പോ മലയാള വ്യാകരണം അറിയില്ലെന്നു പറഞ്ഞു കളിയാക്കുന്നു. അതെ ഞങ്ങള്‍ സമ്മതിക്കുന്നു ഒരു വരിയില്‍ പറയേണ്ട കാര്യം നാല് ഖണ്ഡികയില്‍ പറയുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിച്ചാല്‍ ഞങ്ങള്‍ക്കൊന്നും മനസിലാകില്ല.മലയാളം എന്നത് ഞങ്ങള്‍ക്ക് വെറുമൊരു സംസാരഭാഷ മാത്രമാണ്. മലയാളം എഴുതാനറിയുന്നവര്‍തന്നെ ഞങ്ങളുടെ ഇടയില്‍ ചുരുക്കമാണ് വേണമെങ്കില്‍ മലയാളം ഇംഗ്ലീഷില്‍ എഴുതാന്‍ ഒരു കൈ നോക്കാം. ഞങ്ങളുടെ ഈ അവസ്ഥ മനസിലാക്കിയ ഗൂഗിള്‍ പുതിയ ട്രാന്‍സിലെറ്റര്‍ സോഫ്റ്റ്‌വെയര്‍ വരെ വികസിപ്പിച്ചിരിക്കുന്നു. ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്താല്‍ മലയാളംലിപികള്‍ വരുന്നു കാര്യങ്ങള്‍ എത്ര നിസ്സാരം. മരിച്ചുകൊണ്ടിരിക്കുന്ന മലയാളത്തിനു അവസാന ശ്വാസം നല്‍കുന്ന ഗൂഗിളിന് നിങ്ങള്‍ നന്ദി പറയണം

ഞങ്ങള്‍ക്ക് സാമുഹിക പ്രതിപത്തിയോ ഉത്തരവാദിത്തമോ ഇല്ലെന്നു പറഞ്ഞു നിങ്ങള്‍ പരിതപിക്കുന്നു. ഒരു അടിയന്തരാവസ്ഥ കാലഘട്ടമോ അതിനുശേഷമുള്ള ആഗോളവത്കരണ വിസ്ഫോടനമോ ഞങ്ങള്‍ അഭിമുഖീകരിച്ചിട്ടില്ല. 1990മുതല്‍ C N Nലുടെ തുറന്നിട്ട കേബിള്‍ ശ്രിന്ഖല വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഞങ്ങള്‍ക്ക് ആവശ്യമുള്ളതില്‍ കൂടുതല്‍ തന്നു കൊണ്ടിരുന്നു. അതുകൊണ്ട് ലോകത്തെ അറിയുവാന്‍ ഞങ്ങള്‍ക്ക് പുറത്തേക്കിറങ്ങണ്ടി വന്നില്ല. സ്കൂളില്‍നിന്നും കോളേജ്കളില്‍ നിന്നും രാഷ്ട്രീയം പാടെ പറിച്ചെറിഞ്ഞു കൊണ്ട്. രാഷ്ട്രീയമെന്ന വാക്കുകേട്ടല്‍ തലതിരിക്കുവാന്‍ പഠിപ്പിച്ച നിങ്ങള്‍ തന്നെയാണോ ഹിപ്പി ജെനറേഷന്‍ അരചാകവാധികളായി ഞങ്ങള്‍ മാറാത്തതില്‍ വിഷമിക്കുന്നത്. കേരളരാഷ്ട്രീയ കുലപതികളുടെ തെയ്യം കേട്ടിയാടല്‍ കണ്ടാല്‍ പരമാവധി ഫേസ്ബുക്കില്‍ ഒരു സ്റ്റാറ്റസ് അപ്ഡേറ്റ് കൊടുക്കാം.എന്നിട്ടതിനടിയിലായി ഒരു LOL എന്നും കൊടുക്കും അതിനര്‍ത്ഥം ഞാനിത് തമാശക്കുപറയുന്നതാണ് ഇത് വായിച്ചു ചിരിക്കുക മാത്രമേ ചെയ്യുവാന്‍ പാടുള്ളുവെന്നാണ്. മാനനഷ്ട്ട കേസ് കൊടുത്ത് ചതിക്കരുതെന്നും ഒരു അര്‍ത്ഥമുണ്ട്. ട്വിറ്റെര്‍ സ്വല്‍പ്പം ബുദ്ധിജീവി സൈറ്റ് ആയതുകൊണ്ടും യാതൊരുവിധ വിനോദങ്ങളും അവിടെ നടക്കാത്തതുകൊണ്ടും വെറുതെ ഒരു അക്കൗണ്ട്‌ തുറക്കുകയല്ലാതെ അതില്‍ സമയം കളയാറേയില്ല. ഞങ്ങള്‍ക്ക് വലുത് ഐശ്വര്യയുടെ പ്രസവവും സച്ചിന്‍റെ നൂറാം centaury ഒകെ ആണ്. വയനാട്ടില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്താലും ഫേസ്ബുക്കിലുടെ ഒരു മുല്ലപ്പൂ വിപ്ലവമുണ്ടായാലും ഞങ്ങള്‍ക്കൊന്നുമില്ല. ഏതെങ്കിലും കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്ന വീഡിയോ കിട്ടിയാല്‍ ഷെയര്‍ ചെയ്യാം. എന്നാല്‍ ഫേസ്ബുക്കില്‍ എതെന്ക്കിലും വിധത്തില്‍ വൈറസ്‌ അറ്റാക്ക്‌ ഉണ്ടായാല്‍ എത്രയുംവേഗത്തില്‍ എല്ലാവരിലെകും വിവരങ്ങള്‍ എത്തിക്കും

മെഡിസിന്‍ അല്ലെങ്കില്‍ എഞ്ചിനീയര്‍ ഈ രണ്ട് തൊഴില്‍ മേഖലകളെ ഞങ്ങള്‍ക്കറിയൂ എട്ടാംക്ലാസ് മുതല്‍ ആ സ്വപ്നസാഷാത്കാരത്തിനായി ഞങ്ങള്‍ അടയിരിക്കുകയായിരുന്നു എന്ട്രെന്‍സ് എക്സാം പരാജയപെട്ടവര്‍ തങ്ങളുടെ ഇഷ്ട്ടവിശ്യങ്ങള്‍ എടുത്തുപഠിച്ചു. ഈ പഠിപ്പിനെയും നിങ്ങള്‍ കുറ്റം പറഞ്ഞു. ഞങ്ങള്‍ അലസരായ വിദ്യാര്‍ത്ഥികളന്നു നിങ്ങള്‍ വിധിച്ചു. ഏതുവാതിലും തുറന്നുതരുവാന്‍ ഗൂഗിളും യാതൊരുവിധ പ്രതിഫലം വാങ്ങാതെ സംശയങ്ങള്‍ തീര്‍ത്തുതരുവാന്‍ വിക്കിപീഡിയയും ഉള്ളപ്പോള്‍ ഞാങ്ങലെന്തിനു വെറുതെ തലപുകക്കണം. ഒരു Ctrl+Cക്കും Ctrl+Vക്കും തീര്‍ക്കാവുന്ന പഠനങ്ങളെ ഞങ്ങള്‍ നടത്തു.

ഇരുപത്തൊന്നാമത്തെ വയസ്സില്‍ എന്‍റെ മകന്‍ അഞ്ചക്കം ശമ്പളം വാങ്ങുന്ന ജോലിക്കരനാകണമെന്നു എല്ലാ അച്ഛനമ്മമാരും സ്വപ്നംകണ്ടു അവരുടെ സ്വപ്നം നിറവേറ്റുന്നതിനിടയില്‍ ഞങ്ങളുടെ സ്വപ്നം കരിഞ്ഞുപോയതാരുമാറിഞ്ഞില്ല . ചിലര്‍ക്ക് തിരിച്ചറിവുണ്ടായി അവര്‍ സ്വപ്നങ്ങള്‍ക്ക്പിറകെനടന്നു. മറ്റുള്ളവര്‍ ഞാന്‍ വളരെ സന്തുഷ്ട്ടമായ ഒരുജീവിതമാണ്‌ നയിക്കുന്നത് എന്നു കാണിക്കാന്‍ കഷ്ട്ടപെട്ടു അതിനു ഞങ്ങള്‍ ഉപയോഗിക്കുന്നതും ഫേസ്ബുക്ക് എന്ന ആയുധമാണ്. ഏതെങ്കിലും ഒന്നുരണ്ടു ഫോട്ടോ അപ്‌ലോഡ്ചെയ്തു ഞാന്‍ നിങ്ങളെക്കാളും നല്ലനിലയില്‍ ജീവിക്കുന്നുവെന്നു മറ്റുള്ളവരെ ബോധിപ്പിക്കുന്നു എന്നിട്ട് അവര്‍ തങ്ങളുടെ വാളില്‍ എന്ത് അപ്‌ലോഡ്‌ ചെയ്യുമെന്ന് ഒളിഞ്ഞുനോക്കി സമാധാനമടയുകയോ ഉള്ള സമാധാനം നഷ്ട്ടപെടുത്തുകയോ ചെയ്യുന്ന മാനസിക രോഗികളാണ് ഞങ്ങള്‍.

ലോണ്‍ അടക്കേണ്ടതിന്‍റെ പെയ്മെന്‍റ് ലിസ്റ്റ് കയ്യില്‍ പിടിച്ചുകൊണ്ട് അച്ഛന്‍ പറയും എത്രയും പെട്ടന്ന് ലൈഫ് സെറ്റിലാകണമെന്ന്. ഞങ്ങളും അതിനാണ് ശ്രമിക്കുന്നത് അതാണ് ഞങ്ങളുടെ ഓരോരുത്തരുടെയും മനസിലെ ആഗ്രഹവും. ഇന്ത്യന്‍ രുപീയിലെ ജയപ്രകാശനെപ്പോലെ കണ്ണടച്ചുതുറക്കുമ്പോള്‍ പൈസക്കാരനാകണമെന്നു ആഗ്രഹിക്കുന്നവര്‍ അതുകൊണ്ടുതന്നെ RMP, Tycoon പോലെയുള്ളവയില്ല്‍ ഞങ്ങള്‍ പെട്ടന്ന് വീഴും. ഇതിനേക്കാള്‍ ഉപരിയായി അവര്‍ പറഞ്ഞുതന്നെ സെറ്റിലാകുക എന്നവാക്ക് ഞങ്ങളുടെ വിവാഹ തീരുമാനങ്ങളെ ബാധിക്കുന്നതാണ്. പണ്ടുകാലത്ത് വലിയൊരുവിഭാഗം ആള്‍ക്കാര്‍ ജാതിയും മതവും പണവും നോക്കാതെ പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു. ഞങ്ങള്‍ ആകെ മാറി.ഒരേ ജാതിയിലും ഒരേ മതത്തിലും ഒരേ സാമ്പത്തികസ്ഥിതിയിലുള്ളവര്‍ തമ്മിലെ ഇന്ന് പ്രണയ വിവാഹം നടക്കുകയുള്ളൂ അല്ലെങ്കില്‍ അത്യാവശ്യം മുട്ടുശാന്തിക്കുള്ള ബോയ്ഫ്രണ്ട്, ഗേള്‍ഫ്രണ്ട് എന്നാ അവസ്ഥ മാത്രം അതുകൊണ്ട് തന്നെ ഞങ്ങള്‍ക്കിടയില്‍ ഇന്ന് ദേവദാസുമാരെ കാണാന്‍പോലുംകഴിയില്ല.

കാലം ഞങ്ങളെ ഇത്രമാറ്റിയിട്ടും ഞങ്ങള്‍ക്കിടയിലുള്ള ലൈംഗിക അരാചകത്വം ഇന്നും അതെ പഴയ അവസ്ഥയില്‍ തന്നെയാണ്. നിങ്ങള്‍ ഞങ്ങളോട് കാലത്തിനനുസരിച്ച് മാറുവാന്‍ പറഞ്ഞു പക്ഷെ ലൈംഗികതയെ നിങ്ങള്‍ ഭംഗിയായി ഒളിപ്പിച്ചു. നിങ്ങള്‍ ഞങ്ങള്‍ക്ക് തുറന്നുതന്ന മീഡിയയിലുടെ ഞങ്ങള്‍ ലോകത്തെകണ്ടു ആഗോളസംസ്കാരം പഠിപ്പിച്ചു. ചെറുപ്രായത്തില്‍ത്തന്നെ FUCK എന്ന വാക്കിനര്‍ത്ഥവും ഫ്രഞ്ച് കിസ്സ്‌ എങ്ങനെ ചെയ്യണമെന്നും H B O Star Movies എന്നീ ചാനെലുകള്‍ ഞങ്ങളെ പഠിപ്പിച്ചു. എന്നാല്‍ പുറത്തിറങ്ങിയ ഞങ്ങളെ സംസ്കാരം എന്ന വക്കിനുള്ളില്‍ നിങ്ങള്‍ കുരുക്കി. അങ്ങനെ ലൈംഗികത ഞങ്ങളില്‍ അരച്ചകത്വമായ്. ആണ് ആണായും പെണ്ണു പെണ്ണായും തന്നെ അവശേഷിച്ചു. ഇതിനെക്കുറിച്ച്‌ ഫേസ്ബുക്കില്‍ അപ്ഡേറ്റ് ചെയ്യുവാന്‍ ഒന്നുമില്ല ഞങ്ങള്‍ക്ക്, കാരണം അതിനുള്ള ഉത്തരം എന്നും മൌനം മാത്രമായിരുന്നു

ഇനി ഞങ്ങളുടെ ആസ്വാദനമാണ്. പാഠപുസ്തകങ്ങളുടെ കനം ഞങ്ങളുടെ കലാപരമായ കഴിവുകളെ തളര്‍ത്തിക്കളഞ്ഞു. കഴിവുള്ളവര്‍ ഇല്ല എന്നല്ല ഞാന്‍ പ്രധിനിധാനം ചെയ്യുന്നത് ഭൂരിപക്ഷത്തിനെയാണ്. അതുകൊണ്ടുതന്നെ കലയെ അര്‍ത്ഥമുള്‍കൊണ്ടുകൊണ്ട് ആസ്വദിക്കാനറിയില്ല. ഭരതനാട്യമൊ കുച്ചിപ്പിടിയോ ഞങ്ങള്‍ക്കിഷ്ട്ടമല്ല ജസ്റ്റിന്‍ ബെയ്ബെറോ ഹാര്‍ഡ്‌ റോക്കോ ആണെന്കില്‍ ഒരു കൈ നോക്കാം അത് ഞങ്ങളുടെ കുറ്റമല്ല നിങ്ങളുടെ കല വിശ്വോത്തരമായതാകണമായിരുന്നു. അല്ലെങ്കില്‍ അവിയല്‍ പോലുള്ള ബാന്‍ഡ്കള്‍ക്ക് വിട്ടുകൊടുക്കണമായിരുന്നു. പിന്നെ ഞങ്ങള്‍ സന്തോഷ്‌ പണ്ഡിറ്റ്‌ പോലെയുള്ളവരെ അയാളുപോലും വിചാരിക്കാത്ത ഉയരത്തിലെത്തിക്കാന്‍ കഴിയും. ഫേസ്ബുക്കിലുടെയും യുട്യൂബ് വഴിയും ഞങ്ങള്‍ അയാളെ കോടീശ്വരനാക്കും. ഇത്തിരി അഹങ്കാരത്തോടെ സംസാരിച്ചാല്‍ ഏതു സൂപ്പര്‍താരത്തെയും നിമിഷങ്ങള്‍കൊണ്ട് രാജപ്പനാക്കി മാറ്റും. തങ്ങളുടെ ഉത്തമ കലസ്രഷ്ടിയാണ് എന്ന് പറഞ്ഞു ഞങ്ങളെ ആരെങ്കിലും കബളിപ്പിക്കാന്‍ ശ്രമിച്ചാല്‍. അത് ഏതു എ ആര്‍ റഹ്മാന്‍ അയാലും എം ജി ശ്രീകുമാര്‍ ആയാലും അവരുടെ മോഷണം എവിടെനിന്ന് നടന്നുവെന്നു ലോകത്തെ മുഴുവന്‍ അറിയിക്കും. ഞങ്ങള്‍ ഈ ചെയ്യുന്നതുകണ്ട് ഏറ്റുപിടിക്കുന്ന ന്യൂസ്‌ ചാനലുകളെ പരിഹസിക്കുകയും ചെയ്യും. എന്തിനെയും വെട്ടിമുറിച്ച് infotainment ആക്കി മാറ്റാന്‍ നമ്മളെ പഠിപ്പിച്ച നികേഷ്‌ കുമാറിനു ഞങ്ങള്‍ നന്ദി പറയുന്നു മലയാളികളുടെ മാധ്യമ സംസ്കാരം ഉടച്ചുവാര്‍ത്ത വ്യക്തിയണാദ്ദേഹം. ഇരുന്നും കിടന്നും വാര്‍ത്തകള്‍വതരിപ്പിച്ചു ഞങ്ങളെ രസിപ്പിചച്ചു. വാര്‍ത്തകള്‍ ഒരു പ്രധാന്യമില്ലാത്ത ഒന്നാക്കി മാറ്റി. അതുകൊണ്ടുതന്നെ ഞങ്ങളുടെ പത്രവായന അഞ്ചുമിനുറ്റില്‍ കവിയാറില്ല. ഇവയെല്ലാമാണ് ഞങ്ങളുടെ ജീവിതരീതി. അത് നിങ്ങള്‍ക്കു തെറ്റായിരിക്കാം പക്ഷെ ഞങ്ങള്‍ക്ക് ശരിയാണ്. ഞങ്ങള്‍ ഇന്നത്തെ വിപ്ലവകാരികള്‍ നാളത്തെ യാധാസ്ഥികരും......

2 comments:

UR friend said...

:)oru punhiriyanu thankalku sammanamayi enikku nalkan kazhiyukayullu.......nerittu kandal oru shake handum tharam...:)

Unknown said...

പുഞ്ചിരിയും shake hand രണ്ടിനും ഒരു ചിലവുമില്ല എന്നാലും ആരും അതുനല്‍കാന്‍ തയാറാകുകയുമില്ല, താങ്കളുടെ നല്ല മനസിനു നന്ദിയല്ലാതെ മറ്റെന്തെനിക്കുനല്‍കുവാന്‍ കഴിയും ...

Powered By Blogger